അമ്പലപ്പുഴ: കാക്കാഴം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ധ്വജ സ്തംഭത്തിന്റെ ആധാര ശിലാന്യാസം നടത്തി. ക്ഷേത്രം തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടേയും ക്ഷേത്രം മേൽശാന്തി സുജിത് ശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ക്ഷേത്രത്തിന്റെ ചുറ്റുമതിൽ നിർമ്മാണ ഉദ്ഘാടനവും നടന്നു. ക്ഷേത്രം പ്രസിഡന്റ് എസ് .സുധാകരൻ , സെക്രട്ടറി യു.രാജുമോൻ ഖജാൻജി ജി .ഉണ്ണിക്യഷ്ണൻ, വൈസ് പ്രസിഡന്റ് കെ .ഫെനിൽ , ജോയിന്റ് സെക്രട്ടറി വി.സരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |