ചെങ്ങന്നൂർ :തിരുവൻവണ്ടൂർ ഗവ.എച്ച്. എസ് എസിലെ പ്രവേശനോത്സവം തിരുവൻവണ്ടൂർ നാലാം വാർഡംഗം പുഷപകുമാരി മൂരിത്തിട്ട ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ സജു ഇടക്കല്ലിൽ അദ്ധ്യക്ഷനായി. ഹെഡ്മാസ്റ്റർ പ്രമോദ് ബാബു സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഷീജ പഠനോപകരണങ്ങൾ വിതരണം ചെയ്തു.എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും അവാർഡുകൾ സമ്മാനിച്ചു. സ്റ്റാഫ് സെകട്ടറി ഭദ്രാദേവി ,പ്രീതി, എന്നിവർ പ്രസംഗിച്ചു. തുടർന്ന് മധുരവിതരണം നടത്തി. അദ്ധ്യാപകരായ രാജേഷ് കെ.ആർ ,ശാന്തിമോൾ വി.സി. എന്നിവർ റോഡ് സുരക്ഷാബോധവത്ക്കരണ ക്ലാസ് നയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |