കേരളസർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള അഡ്മിഷൻ പോർട്ടലിൽ
നിലവിലുള്ള കോളേജുകൾ/കോഴ്സുകൾക്ക് പുറമെ യു.ഐ.ടി, മാന്നാർ (ബിസിഎ),
യു.ഐ.ടി, പത്തനാപുരം (ബിസിഎ), യു.ഐ.ടി, അഴൂർ (ബിസിഎ), യു.ഐ.ടി, കല്ലറ
(ബിസിഎ), യു.ഐ.ടി, നെയ്യാറ്റിൻകര (ബിസിഎ) കോഴ്സുകളകലേക്ക് കൂടി
15 വരെ രജിസ്റ്റർ
ചെയ്യാം.
പ്രോജക്ട്/വൈവവോസി/പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബിഎംഎ്സ്
ഹോട്ടൽ മാനേജ്മെന്റ് പരീക്ഷയുടെ പ്രോജക്ട്/വൈവ/പ്രാക്ടിക്കൽ 23 മുതൽ
27 വരെ നടത്തും.
മൂന്നാം വർഷ ത്രിവത്സര
എൽഎൽ.ബി (ഓൾഡ് സ്കീം – മേഴ്സിചാൻസ് – 1998 അഡ്മിഷന് മുൻപ്) പരീക്ഷയുടെ
വൈവവോസി 12 ന് സെനറ്റ് ഹൗസ് ക്യാമ്പസ്സിൽ
നടത്തും.
മൂന്നാം സെമസ്റ്റർ ബികോം
കമ്പ്യൂട്ടർ ആപ്ലക്കേഷൻ 138 2 (b) പരീക്ഷയുടെ പ്രാക്ടിക്കൽ 9, 10
തീയതികളിൽ നടത്തും.
എം.ജി സർവകലാശാല ഡിഗ്രി അപേക്ഷ രണ്ടു ദിവസം കൂടി
അഫിലയേറ്റഡ് കോളേജുകളിൽ ഓണേഴ്സ് ഡിഗ്രി, ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാമുകളിലും സർവകലാശാലയുടെ ഗ്രാജ്വേറ്റ് സ്കൂൾ നടത്തുന്ന 4+1 ഓണേഴ്സ് പ്രോഗ്രാമുകളിലും പ്രവേശനത്തിന് cap.mgu.ac.in ലൂടെനാളെ വൈകിട്ട് വരെ അപേക്ഷിക്കാം. എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി മെരിറ്റ്, മാനേജ്മെന്റ് ക്വാട്ട, സ്പോർട്സ്, ഭിന്നശേഷി ക്വാട്ടകൾ എന്നിവയിൽ പ്രവേശനം തേടുന്നവരും ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. സാദ്ധ്യതാ അലോട്ട്മെന്റ് 12 നും ആദ്യ അലോട്ട്മെന്റ് 18 നും പ്രസിദ്ധീകരിക്കും.
ഓപ്പൺ യൂണിവേഴ്സിറ്റി രജിസ്ട്രേഷൻ
കൊല്ലം: ഓപ്പൺ യൂണിവേഴ്സിറ്റി 2023-24 ജൂലായ്, ആഗസ്റ്റ് സെഷൻ യു.ജി, പി.ജി പ്രോഗ്രാമുകളിലെ പഠിതാക്കൾക്ക് നാലാം സെമസ്റ്റർ രജിസ്ട്രേഷൻ www.erp.sgou.ac.in വഴി ഫൈൻ ഇല്ലാതെ ഈമാസം 16 വരെയും നൂറ് രൂപ ഫൈനോടെ 17 വരെയും ഇരുനൂറ് രൂപ ഫൈനോടെ 24 വരെയും രജിസ്റ്റർ ചെയ്യാം. ഇ ഗ്രാന്റ്സ് ആനുകൂല്യമുള്ള പഠിതാക്കളും രജിസ്റ്റർ ചെയ്യണം. ഫൈൻ തുക രജിസ്ട്രേഷൻ പ്രക്രിയയ്ക്കൊപ്പം സ്റ്റുഡന്റ് പോർട്ടൽ വഴി അടയ്ക്കണം. ഇ- ഗ്രാന്റുള്ള വിദ്യാർത്ഥികൾക്കും ഫൈൻ ബാധകമാണ്.
ശ്രീനാരായണ ഗുരു ഓപ്പൺ യൂണി. പരീക്ഷാഫലം
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാലാം ബാച്ച്, ഒന്നാം സെമസ്റ്റർ യു.ജി ബി.സി.എ (2024- ജനുവരി അഡ്മിഷൻ) പ്രോഗ്രാമിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in ലും സ്റ്റുഡന്റ് പോർട്ടൽ ലോഗിനിലും ലഭ്യമാണ്. പുനർ മൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ സോഫ്റ്റ് കോപ്പിക്കും നിശ്ചിത ഫീസടച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ erp.sgou.ac.in ലെ ലേണർ ഡാഷ്ബോർഡ് സന്ദർശിക്കണം. ഉത്തരക്കടലാസുകളുടെ സോഫ്റ്റ് കോപ്പി ലഭിച്ച ശേഷം റീവാല്യുവേഷന് അപേക്ഷിക്കാനാകില്ല. 20 വരെ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം.
സൗജന്യ വിദ്യാഭ്യാസത്തിന്
അപേക്ഷിക്കാം
തിരുവനന്തപുരം: ഡോ.പൽപു ഗ്ലോബൽ മിഷൻ നടത്തുന്ന സൗജന്യ ഹോട്ടൽ മാനേജ്മെന്റ്, എൻജിനിയറിംഗ് വിദ്യാഭ്യാസത്തിന് അപേക്ഷ ക്ഷണിച്ചു.രാജ്യത്തിനകത്തും വിദേശ രാജ്യങ്ങളിലും തൊഴിൽ സാദ്ധ്യതയുള്ള ഹോട്ടൽ മാനേജ്മെന്റ് പഠനത്തിന് തിരുവനന്തപുരം രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മെന്റിൽ 75 പേർക്കും വിവിധ എൻജിനിയറിംഗ് വിഷയങ്ങളിൽ താത്പര്യമുള്ള 25 വിദ്യാർത്ഥികൾക്ക് പാലക്കാട്ട് മൺകരയിലുള രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലുമാണ് സൗജന്യ വിദ്യാഭ്യാസത്തിനുള്ള അവസരം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.താത്പര്യമുള്ള വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി, പ്ലസ് ടു സർട്ടിഫിക്കറ്റുകളുടെ കോപ്പി,പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 20നു മുമ്പ് ഡോ.ബിജു രമേശ്,ചെയർമാൻ, ഡോ.പൽപു ഗ്ലോബൽ മിഷൻ, രാജധാനി ബിൽഡിംഗ്, കിഴക്കേകോട്ട, തിരുവനന്തപുരം 695023 വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 0471 2547733, 9207277773.
ഓർമിക്കാൻ...
ഐ.ഐ.എസ്.ടി എൻജിനിയറിംഗ്: തിരുവനന്തപുരം വലിയമലയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പേസ് ടെക്നോളജിയിൽ യു.ജി പ്രവേശനത്തിന് 9 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: www.iist.ac.in.
ഐ.ടി.ഐ പ്രവേശനം:- കേരളത്തിലെ സർക്കാർ ഐ.ടി.ഐകളിൽ വിവിധ ട്രേഡുകളിലേക്ക് 20 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: https://itiadmissions.kerala.gov.in.
മീഡിയ അക്കാഡമിയിൽപി.ജി ഡിപ്ലോമ
കേരള മീഡിയ അക്കാഡമിയുടെ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ, ടെലിവിഷൻ ജേണലിസം, പബ്ലിക് റിലേഷൻസ് & അഡ്വർടൈസിംഗ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സുകൾക്ക് ഓൺലൈനായി 10 വരെ അപേക്ഷിക്കാം. പൊതുപ്രവേശന പരീക്ഷ 14ന് ഓൺലൈനായി നടക്കും. ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷ എഴുതുന്നവർക്കും, പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0484 2422275
കെ-മാറ്റ് ഫലം പ്രസിദ്ധീകരിച്ചു
എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റിന്റെ ഫലം www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. വെബ്സൈറ്റിലെ കാൻഡിഡേറ്റ് പോർട്ടലിൽ നിന്ന് സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാം. വിജ്ഞാപനം വെബ്സൈറ്റിൽ.
മനുഷ്യാവകാശ കമ്മിഷൻ സിറ്റിംഗ് മാറ്റി
തിരുവനന്തപുരം: മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നാളെ കമ്മിഷൻ ഓഫീസിൽ നടത്താനിരുന്ന സിറ്റിംഗ് ജൂലായ് മൂന്നിലേക്ക് മാറ്റി. ജൂൺ 7ന് ഹാജരാകാൻ നോട്ടീസ് ലഭിച്ചവർ അന്ന് ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |