ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം വാക്കനാട് 775-ാം നമ്പർ ശാഖയിൽ ആറാമത് പ്രതിഷ്ഠാ വാർഷികാഘോഷങ്ങൾക്ക് വിവിധ പരിപാടികളോടെ തുടക്കമായി. പൊതുസമ്മേളനത്തിൽ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു. ശാഖാ പ്രസിഡന്റ് വി. പ്രമോദ് അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി എസ് അശോകൻ സ്വാഗതം പറഞ്ഞു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.എൻ.രവീന്ദ്രൻ എന്നിവർ പങ്കെടുത്തു. ആത്മീയ പ്രഭാഷകൻ തലശ്ശേരി വി.കെ.സുരേഷ്ബാബു ഗുരുദേവ പ്രഭാഷണം നടത്തി. പ്രതിഷ്ഠാ കമ്മിറ്റി കൺവീനർ എ. പ്രവിത്ത്, എ, ജോ.കൺവീനർ വിശ്വംഭരൻ, കമ്മിറ്റി അംഗങ്ങൾ, മുൻ ശാഖാ സെക്രട്ടറി ജി.രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. ക്ഷേത്രം തന്ത്രി ശിവ നാരായണ തീർത്ഥ സ്വാമികൾ, ശാന്തി അമൽ തുടങ്ങിയവർ ക്ഷേത്രാചാരങ്ങൾക്ക് മുഖ്യ കാർമികത്വം നൽകുന്നു. ഇന്ന് രാവിലെ 5.30 ന് നട തുറക്കൽ, 6ന് ഗണപതി ഹോമം, 8.30 ന് ശിവ നാരായണ തീർത്ഥ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണം, 10 ന് ഗുരു പൂജ, 1 മണി മുതൽ അന്നദാനം, വൈകിട്ട് 5.30 ന് ഘോഷയാത്ര, 7.15 ന് ദീപാരാധന എന്നിവ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |