ചങ്ങനാശേരി : എസ്.ബി കോളേജ് ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയായ ഹന്നാ ട്രീസ റെനിയുടെ ഇംഗ്ലീഷ് പുസ്തകമായ ടീനേജ് സാംസ് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ പ്രിൻസിപ്പൽ ഡോ.ടെഡി സി.കാഞ്ഞൂപ്പറമ്പിലിന് നൽകി പ്രകാശനം ചെയ്തു. ആയിരത്തോളം ഇംഗ്ലീഷ് കവിതകൾ എഴുതിയിട്ടുള്ള ഹന്ന ട്രീസ റെനിയുടെ രണ്ടാമത്തെ പുസ്തകമാണിത്. അബ്‌സൊല്യൂട്ട് പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിറോ മലബാർ സഭ ഉന്നത വിദ്യാഭ്യാസ സമിതി സെക്രട്ടറി ഫാ.റെജി പ്ലാത്തോട്ടം, ഡോ.ജോബിൻ എസ്.കൊട്ടാരം, ഫാ.ഫ്രാൻസിസ് പുല്ലുകാട്ട്, ഡോ. നിതിൻ വർഗീസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |