തിരുവനന്തപുരം: ഗ്യാസ് ഏജൻസിയിൽ നിന്ന് ഗ്യാസ് സിലിണ്ടറുകൾ മോഷ്ടിച്ച പ്രതിയെ പൊലീസ് പിടികൂടി. ഡി.പി.ഐ ജംഗ്ഷനിലുള്ള രജനി ഗ്യാസ് ഏജൻസിയിൽ നിന്ന് സിലിണ്ടറുകൾ മോഷ്ടിച്ച കരമന തെലുങ്ക് ചെട്ടി തെരുവിൽ താമസിക്കുന്ന കാർത്തിക് (30) ആണ് മ്യൂസിയം പൊലീസിന്റെ പിടിയിലായത്.സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷ്ടിച്ച ഗ്യാസ് സിലിണ്ടറുകൾ ഇയാൾ പലർക്കും മറിച്ചുവിൽക്കുകയായിരുന്നു. ഈ സിലിണ്ടറുകൾ പൊലീസ് കണ്ടെടുത്തു. മ്യൂസിയം സി.ഐ വിമൽ,എസ്.ഐമാരായ വിപിൻ,ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |