വടകര: ഓർക്കാട്ടേരി കെ.കെ.എം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് വളണ്ടിയേഴ്സ് പരിസ്ഥിതി ദിനം ആഘോഷിച്ചു. ഫലവൃക്ഷതൈ നടീൽ കർമ്മം പഞ്ചായത്ത് പ്രസിഡൻ്റ് ടി. പി മിനിക ഉദ്ഘാടനം ചെയ്തു. ജി രതീഷ്, പി.സൗമ്യ,ഷീജ, രാജൻ എന്നിവർ മരം നട്ടു. പരിസ്ഥിതി ദിന സന്ദേശ റാലി ടി.കെ.ഷിജു ഫ്ലാഗ് ഓഫ് ചെയ്തു. എൻ.വി സീമ, പി ജ്യോതി എന്നിവർ നേതൃത്വം നൽകി.പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തുന്ന ഫ്ലാഷ് മോബ് അവതരിപ്പിച്ചു. രതീശൻ നിയമ ബോധവത്ക്കരണ ക്ലാസ് നൽകി. വി കെ അനുഷ്ക പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |