കരുനാഗപ്പള്ളി : ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് അഴീക്കൽ ഗവ.ഹൈസ്കൂളിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു . സൈക്കിൾ ഉപയോഗത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ദിവസം 20 കിലോമീറ്റർ സൈക്കിൾ ചവിട്ടി സ്കൂളിൽ വരുന്ന അദ്ധ്യാപകൻ മുഹമ്മദ് സലീം ഖാൻ വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് ലിജിമോൻ റാലി ഉദ്ഘാടനം ചെയ്തു. പ്രധമാദ്ധ്യാപിക സ്മിത, പി.ടി.എ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം മോഹൻദാസ് , സീനിയർ അസിസ്റ്റന്റ് ശ്രീജ , സ്റ്റാഫ് സെക്രട്ടറി സുജരാജ് എന്നിവർ സംസാരിച്ചു. ബോധവത്കരണ പ്ലക്കാർഡുകളുമായി സ്കൂൾ ഇടവേള സമയത്ത് ആരംഭിച്ച റാലി ആയിരംതെങ്ങ് പാലം വഴി സ്കൂളിൽ മടങ്ങിയെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |