ദക്ഷിണേന്ത്യൻ സിനിമയിൽ തന്നെ നിറയെ ആരാധകരുളള നടിയാണ് സാമന്ത. നടൻ നാഗചൈതന്യയുമായുളള വിവാഹമോചനത്തിനുശേഷം പലതരം ഗോസിപ്പുകളും സാമന്തയെക്കുറിച്ചുണ്ടായിട്ടുണ്ട്. 2010ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത് 'വിണ്ണൈ താണ്ടി വരുവായ' എന്ന ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തേക്ക് കടത്തുവരുന്നത്. അതേവർഷം തന്നെ 'യെ മായാ ചെസാവെ' എന്ന തെലുങ്ക് ചിത്രത്തിലും സാമന്ത നായികയായി. ചിത്രം ബോക്‌സോഫീസിൽ ഹിറ്റായിരുന്നു.
ഇപ്പോഴിതാ വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ് നടി. 'നത്തിംഗ് ടു ഹെെഡ്' എന്ന ഹാഷ് ടാഗിൽ സാന്ത പങ്കുവച്ച വീഡിയോയാണ് കണ്ടാണ് ആരാധകർ ഞെട്ടിയത്. ഈ വീഡിയോയിൽ സാമന്തയുടെ കഴുത്തിലെ ടാറ്റൂ മായ്ച്ചിരിക്കുകയാണ്. നാഗചൈതന്യ നായകനായ 'യെ മായാ ചെസാവെ' എന്ന സിനിമയുടെ ഓർമ്മയ്ക്കായി 'വൈ എം സി' എന്നാണ് കഴുത്തിന്റെ പുറകിൽ നടി ടാറ്റൂ ചെയ്തിരുന്നത്. വിവാഹമോചനം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷമാണ് ആ ടാറ്റൂ നടി മായ്ക്കുന്നത്.
2010ലാണ് 'യെ മായാ ചെസാവെ' എന്ന ചിത്രം റിലീസ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിന് ഇടയിലാണ് സാമന്തയും നാഗചെെതന്യയും പ്രണയത്തിലായതെന്നാണ് വിവരം. പിന്നാലെ 2017ൽ വിവാഹിതരമായി. ആരാധകരെ കടുത്ത നിരാശയിലാക്കി 2020ലാണ് ഇരുവരും വേർപിരിഞ്ഞത്. 2021ൽ വിവാഹമോചിതരുമായി. കഴിഞ്ഞ വർഷമാണ് നാഗചെെതന്യ, ബോളിവുഡ് താരവും മോഡലുമായ ശോഭിത ധൂലിപാലയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ സാമന്ത ടാറ്റൂ മായ്ച്ചിട്ടില്ലെന്നും പരസ്യത്തിന്റെ ആവശ്യത്തിനായി മറച്ചതാണെന്നും ചില ആരാധകർ പറയുന്നു. ടാറ്റൂ ചെയ്തതിൽ തനിക്ക് കുറ്റോബോധമുണ്ടെന്ന് 2020ൽ ആരാധകരുമായി നടത്തിയ സംവാദത്തിൽ നടി വെളിപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |