കൊച്ചി: എൽ.ഡി.എഫും സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റെക്സിനെ ആശ്രമിച്ചതെന്ന് കമ്പനി എം.ഡി സാബു എം. ജേക്കബ്. സഹികെട്ടാണ് കേരളം വിട്ടതെന്നും സാബു എം. ജേക്കബ് പറഞ്ഞു. ഒരു ചെറിയ നിയമലംഘനം പോലും കിറ്റക്സിന് മേൽ ചുമത്താൻ സാധിച്ചിട്ടില്ല. കേരളം ആരുടെയും പിതൃസ്വത്തല്ല. പി രാജിവ് പറയുന്നത് കേട്ടാൽ കേരളം അവരുടെ സ്വത്താണെന്ന് തോന്നുമെന്നും സാബു എം. ജേക്കബ് വ്യക്തമാക്കി.
ഞാൻ വേണ്ടപ്പെട്ടവരെ വേണ്ട രീതിയിൽ കണ്ടു കഴിഞ്ഞാൽ എനിക്ക് മനസമാധാനം കിട്ടും. അങ്ങനെയൊരു മനസമാധാനം ഞാൻ ആഗ്രഹിക്കുന്നില്ല. ഇത് രാജീവിന്റെ പണമോ എൽഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണിത്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാൻ തീരുമാനിക്കും.
സ്വന്തം പോരായ്മകളും കഴിവില്ലായ്മയും മറച്ചുവയ്ക്കാൻ മറ്റുള്ളവരെ കുറ്റം പറയുകയാണ്. രാജീവ് വളരെ മോശമായാണ് ആന്ധ്രയ്ക്കെതിരെ സംസാരിച്ചത്. റിസ്കില്ലാത്ത അദ്ധ്വാനമില്ലാത്ത വ്യവസായമാണ് രാഷ്ട്രീയം. അത് ചെയ്യുന്ന ആളാണ് രാജീവെന്നും സാബു എം.ജേക്കബ് ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |