തിരുവനന്തപുരം: കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപക ഉച്ചകോടിയുമായി ബന്ധപ്പെട്ട് കേരളകൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പിന് മന്ത്രി പി.രാജീവിന്റെ പ്രശംസ. നിക്ഷേപ സൗഹൃദ റാങ്കിംഗിൽ ഇന്ത്യയിൽ ഒന്നാമതാണ് ഇന്ന് കേരളം. ഏറ്റവും മികച്ച ഈ വ്യവസായ അന്തരീക്ഷത്തെക്കുറിച്ച് ശരിയായ ചിത്രം ജനങ്ങളിലും നിക്ഷേപകരിലും എത്തിക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ നിക്ഷേപവും സംരംഭങ്ങളും യാഥാർത്ഥ്യമാക്കാൻ ഇത് വഴിയൊരുക്കും. ഈ ദിശയിലുള്ള ഏറ്റവും ശ്രദ്ധേയമായ ഇടപെടലാണ് കേരളകൗമുദി നടത്തിയിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |