കരുനാഗപ്പള്ളി : വായനാ വാരാഘോഷത്തിന്റെ ഭാഗമായി പ്രാദേശിക എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി സബർമതി ഗ്രന്ഥശാല ഏർപ്പെടുത്തുന്ന മൂന്നാമത് സബർമതി അക്ഷര പുരസ്‌കാരത്തിനും അക്ഷരശ്രീ പുരസ്കാരത്തിനും കൃതികൾ ക്ഷണിച്ചു. വിഭാഗങ്ങൾ: കഥ, നോവൽ, കവിത, ബാലസാഹിത്യം, യാത്രാ വിവരണം എന്നീ വിഭാഗങ്ങളിൽ പ്രത്യേകം പുരസ്‌കാരങ്ങൾ നൽകും.സബർമതി അക്ഷര പുരസ്‌കാരം: കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാർക്ക് അപേക്ഷിക്കാം.അക്ഷരശ്രീ പുരസ്‌കാരം: താലൂക്കിന് പുറത്തുള്ളവർക്ക് ഇതേ മേഖലകളിൽ അപേക്ഷിക്കാം. കൃതികൾ അയക്കേണ്ട വിലാസം: സെക്രട്ടറി, സബർമതി ഗ്രന്ഥശാല, പടനായർകുളങ്ങര തെക്ക്, കരുനാഗപ്പള്ളി പി.ഒ., 690518. ഈ മാസം 15-നകം അപേക്ഷകൾ ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: 9847530274 .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |