കൊല്ലം: സിറ്റി പൊലീസ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ബോധവത്കരണമായ മുക്ത്യോദയത്തിന്റെ ഭാഗമായി ഉളിയക്കോവിൽ ശ്രീരംഗത്ത് നഗറിൽ ചിത്രരചന സംഘടിപ്പിച്ചു. ചിത്രകാരനും അദ്ധ്യാപകനും ലളിതകല അക്കാഡമി അവാർഡ് ജേതാവുമായ സന്തോഷ് കൃഷ്ണനും മകൻ സാരംഗ് സന്തോഷ് കൃഷ്ണയും ചേർന്നാണ് വരകളിൽ വിസ്മയം തീർത്തത്. നഗറിലെ യുവതീ യുവാക്കൾ, കുട്ടികൾ, പൊലീസ് ദ്യോഗസ്ഥർ എന്നിവരും ചിത്രരചനയിൽ പങ്കാളികളായി. കൊല്ലം സിറ്റി ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. എക്സൈസ് ഉദ്യോഗസ്ഥൻ ശ്രീകുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. കൊല്ലം എ.സി.പി എസ്. ഷെരീഫ്, വോളണ്ടിയർ കൗൺസിലർ വി.ജെ. ഭുവനേശ്വരി തുടങ്ങിയവർ സംസാരിച്ചു. കൊല്ലം ഈസ്റ്റ് പി.എസ് സബ് ഇൻസ്പെക്ടർ ശബ്ന നന്ദി പറഞ്ഞു. മുക്ത്യോദയം ജില്ലാ കോ-ഓർഡിനേറ്റർ സബ് ഇൻസ്പെക്ടർ രാജു, ഈസ്റ്റ് ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥൻ മനോജ്, പൊലീസ് ഉദ്യോഗസ്ഥരായ ജിനു, സംഗീത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |