പ്രായഭേദമില്ലാതെ ഇപ്പോൾ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് നര. ഇതിന് പരിഹാരമായി മാർക്കറ്റിൽ ലഭിക്കുന്ന ഡൈകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗവും. ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്നം ഇവരെ അലട്ടുന്നുണ്ട്. എന്നാൽ, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയിൽ കൃത്യമായി ചെയ്താൽ ശരിയായ ഫലം ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
കടുക് - 50 ഗ്രാം
കറിവേപ്പില - ഒരു പിടി
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഇരുമ്പ് ചീനച്ചട്ടിയിൽ കടുകിട്ട് നന്നായി ചൂടാക്കണം. ഇതിലേക്ക് കറിവേപ്പില കൂടി ചേർത്ത് വറുത്തെടുക്കണം. തണുക്കുമ്പോൾ പൊടിച്ചെടുത്ത് നനവില്ലാത്ത ഒരു ഗ്ലാസ് ജാറിലിട്ട് അടച്ച് സൂക്ഷിക്കാവുന്നതാണ്. ഈ പൊടി ഏറെനാൾ കേടുകൂടാതെയിരിക്കും. ഇതിൽ നിന്ന് ഒന്നോ രണ്ടോ ടീസ്പൂണെടുത്ത് ആവശ്യത്തിന് വെളിച്ചെണ്ണ ചേർത്ത് ഡൈ രൂപത്തിലാക്കി തലയിൽ പുരട്ടാവുന്നതാണ്.
ഉപയോഗിക്കുന്ന വിധം
എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. രണ്ട് മണിക്കൂറിന് ശേഷം കഴുകി കളയാവുന്നതാണ്. മൈൽഡ് ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിച്ച് എണ്ണമയം മാറ്റാവുന്നതാണ്. ഒറ്റ ഉപയോഗത്തിൽ തന്നെ നര മാറുന്നത് കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |