പെരിന്തൽമണ്ണ: പുഴക്കാട്ടിരി പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന
പാലൂർക്കോട്ടയിലെ ചെങ്കല്ല് ക്വാറിക്കെതിരായി ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ നാട്ടുകാർ തീരുമാനിച്ചു. കോട്ടുവാട് വാൻഗാഡ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ ചേർന്ന പ്രദേശവാസികളുടെ യോഗത്തിൽ ജനകീയ പ്രതിഷേധ കമ്മിറ്റിക്ക് രൂപം നൽകി. ആക്ഷൻ കൗൺസിൽ ഭാരവാഹികൾ:
പ്രസിഡന്റ് : ബാബു പട്ടുക്കുത്ത്, സെക്രട്ടറി: പി.കെ ദിലീപ്, ട്രഷറർ: പി.കണ്ണൻ,
കൺവീനർ: എ.പി. പ്രജീഷ് എന്നിവരെ തിരഞ്ഞെടുത്തു. സമരപരിപാടിയുടെ ആദ്യഘട്ടമായി ഇന്നുരാവിലെ ഏഴിന് ചെങ്കൽക്വാറി പ്രദേശത്തേക്ക് ജനകീയ മാർച്ച് നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |