രൂപകല്പന അഥവാ - ക്രിയേറ്റിവിറ്റിക്ക് നിരവധി മേഖലകളിൽ ഇന്ന് സാദ്ധ്യതയുണ്ട്. ക്രിയേറ്റീവ് വ്യവസായ മേഖലയിൽ മീഡിയാ എന്റർടെയിന്റ്‌മെന്റ്, ഡിസൈൻ എന്നിവ ഉൾപ്പെടുന്നു.
വീഡിയോ ഗെയിംസ് ഡെവലപ്‌മെന്റ്, ഫാഷൻ ഡിസൈൻ, അഡ്വർടൈസിംഗ്, ഗ്രാഫിക്സ് ഡിസൈൻ, അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയ സർഗ്ഗാത്മക ശേഷി പ്രകടിപ്പിക്കാൻ യോജിച്ച തൊഴിൽ മേഖലകളാണ് ക്രിയേറ്റീവ് ഇൻഡസ്ട്രിയിലുള്ളത്. ഉത്പന്നങ്ങളുടെ നിർമ്മാണം, വിപണനം, പരസ്യം എന്നിവയിൽ ക്രിയേറ്റിവിറ്റിയുടെ സ്വാധീനം ചില്ലറയല്ല. ഈ രംഗത്ത് വൈദഗ്ദ്ധ്യം ലഭിച്ചവരുടെ എണ്ണം ഇന്ത്യയിൽ തീരെ കുറവാണ്.
രാജ്യത്ത് ഡിജിറ്റൽ അഡ്വർടൈസിംഗ്, അനിമേഷൻ/വിഷ്വൽ എഫ്ക്ട്‌സ് ഗെയിമിംഗ് എന്നിവയിൽ അടുത്ത അഞ്ചു വർഷക്കാലയളവിൽ യഥാക്രമം 28%, 16.4%, 18.1% വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. സിനിമാ മേഖലയിലിത് 8 ശതമാനത്തോളം വരും. ബാഹുബലി പോലുള്ള സിനിമകൾ ക്രിയേറ്റീവ് വ്യവസായ മേഖലകളുടെ സാദ്ധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നു. പരസ്യ വിപണിയിൽ പ്രവർത്തിക്കാൻ ക്രിയേറ്റീവ് ആർട്‌സ് & ഡിസൈൻ കോഴ്‌സുകൾ സഹായിക്കും.
പ്ലസ് ടു, ബിരുദ പ്രോഗ്രാമുകൾ പൂർത്തിയാക്കിയവർക്കുള്ള നിരവധി കോഴ്‌സുകൾ ക്രിയേറ്റീവ് മേഖലയിലുണ്ട്. ഇവ രാജ്യത്തിനകത്തും വിദേശത്തും മികച്ച തൊഴിൽ ഉറപ്പുവരുത്തും. പ്രതിമാസം ഒരുലക്ഷം രൂപയിലധികം ശമ്പളം ലഭിക്കാവുന്ന തൊഴിൽ മേഖലകളാണ് ക്രിയേറ്റീവ് ഇൻഡസ്ട്രി ഉറപ്പു വരുത്തുന്നത്.
കുസാറ്റ് പ്രവേശനം
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല CUSAT CAT 2025 കൗൺസിലിംഗ് നടപടികളാരംഭിച്ചു. www.admissions.cusat.ac.in വഴി രജിസ്റ്റർ ചെയ്യാം. കുസാറ്റിൽ ബി. ടെക് മറൈൻ എൻജിനിയറിംഗ് പഠിക്കാനാഗ്രഹിക്കുന്നവർ ഇന്ത്യ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയെഴുതി (CET) റാങ്ക് ലിസ്റ്റിൽ പെട്ടവരാകണം. ജൂൺ 20 വരെ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ജൂലായ് തുടക്കത്തിൽ ആദ്യ അലോട്ട്‌മെന്റും പ്രവേശന നടപടികളും നടക്കും. ആഗസ്റ്റ് വരെ തുടർ റൗണ്ട് അലോട്ട്‌മെന്റ് നടക്കും. സീറ്റ് ലഭിച്ചാൽ നിശ്ചിത തീയതിക്കകം ഫീസടയ്ക്കണം. കുസാറ്റ് കാറ്റ് അഡ്മിറ്റ് കാർഡ്, കാറ്റ് അപേക്ഷയുടെ കൺഫർമേഷൻ പേജ്, 10, 12 ക്ലാസുകളിലെ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ്, ആവശ്യമെങ്കിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, നാലു പാസ്‌പോർട്ട് സൈസ് ഫോട്ടോ, സ്വഭാവ സർട്ടിഫിക്കറ്റ്, ടി.സി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, SEBC ആൻഡ് നോൺ ക്രീമിലയർ സർട്ടിഫിക്കറ്റ്, സ്‌പോർട്‌സ് ക്വാട്ട സർട്ടിഫിക്കറ്റ്, ഒ.ഇ.സി, എസ്.സി / എസ്.ടി, ഡിസെബിലിറ്റി സർട്ടിഫിക്കറ്റുകൾ എന്നിവ പ്രവേശനം ലഭിച്ച കോളേജിൽ റിപ്പോർട്ട് ചെയ്യുമ്പോൾ ആവശ്യമാണ്.
ബോൺ യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ ഫെലോഷിപ് 2026
ജർമ്മനിയിലെ ബോൺ യൂണിവേഴ്‌സിറ്റി ഇന്റർനാഷണൽ ഫെലോഷിപ്പിന് സെപ്തംബർ 22 വരെ അപേക്ഷിക്കാം. പോസ്റ്റ് ഡോക്ടറൽ, ഡോക്ടറൽ ഗവേഷണം പൂർത്തിയാക്കിയവർ അർഹരാണ്. മുഴുവൻ ചെലവും ഫെലോഷിപ്പിലൂടെ ലഭിക്കും. 2026 ജനുവരി ഒന്നിന് പ്രോഗ്രാം ആരംഭിക്കും. www.uni-bonn.de
ഇഗ്നോ കോഴ്സുകൾക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണവേഴ്സിറ്റി (ഇഗ്നോ) ജൂലായിൽ ആരംഭിക്കുന്ന അക്കാഡമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പി. ജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് https://ignouadmission.samarth.edu.in ൽ ജൂലായ് 15വരെ അപേക്ഷിക്കാം.
എം.ബി.എ , എം.ബി.എ (ബാങ്കിംഗ് & ഫിനാൻസ് ), എം.എസ് സി ഫിസിക്സ്, കെമിസ്ട്രി, റൂറൽ ഡെവലപ്‌മെന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫലോസഫി, ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്, എഡ്യൂക്കേഷൻ, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എഡ്യൂക്കേഷൻ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ, ആന്ത്റപ്പോളജി, കോമേഴ്സ്, സോഷ്യൽ വർക്ക്, ഡയറ്റെറ്റിക്സ് ആൻഡ് ഫുഡ് സർവീസ് മാനേജ്മെന്റ്, കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യൂണക്കേഷൻ, എൻവയൺമെന്റൽ സ്റ്റഡീസ് എന്നിവയിലാണ് കോഴ്‌സുകൾ.
വിവരങ്ങൾക്കായി ഇഗ്നോ മേഖലാ കേന്ദ്രം, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണവേഴ്സിറ്റി റീജിയണൽ സെന്റർ, തിരുവനന്തപുരം മുട്ടത്തറ, വലിയതുറ പി.ഒ പിൻ 695 008 വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ:04712344113, 9447044132. ഇമെയിൽ :rctrivandrum@ignou.ac.in
സീറ്റൊഴിവ്
തിരുവനന്തപുരം : കേരള മീഡിയ അക്കാഡമിയുടെ ശാസ്തമംഗലം സെന്ററിൽ ഓഡിയോ ഡിപ്ലോമ കോഴ്സിൽ സീറ്റുകൾ ഒഴിവുണ്ട്. സൗണ്ട് എൻജിനിയറിംഗ്, ആർ.ജെ ട്രെയിനിംഗ്,ഡബ്ബിംഗ് ,പോഡ്കാസ്റ്റിംഗ് , മ്യൂസിക്ക് മാനേജ്മെന്റ് വിഷയങ്ങളിലാണ് പരിശീലനം. യോഗ്യത പ്ലസ് ടു. പ്രായപരിധിയില്ല. കൂടുതൽ വിവരങ്ങൾക്ക് : 9744844522
മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സ്
തിരുവനന്തപുരം: കേരള മീഡിയ അക്കാഡമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിലേക്ക് ജൂൺ 20 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ രണ്ടര മാസമാണ് കോഴ്സിന്റെ കാലാവധി. 25 സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. പ്രമുഖ ക്യാമറ നിർമ്മാണ കമ്പനികളുടെ സാങ്കേതിക സഹായത്തോടെയാണ് കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ലൈറ്റിംഗ്, ലെൻസ്, ചിത്രീകരണം മുതലായവയിൽ ഊന്നൽ നൽകിയ സമഗ്ര പഠന പദ്ധതിയാണിത്. അപേക്ഷ അയയ്ക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാഡമി, കാക്കനാട്, കൊച്ചി 682030.
https://forms.gle/981kctxk6KJHQpDE8 ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്: www.keralamediaacademy.org. ഫോൺ: 9447607073, 04842422275.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |