തിരിച്ചറിയൽ പരിശോധനയ്ക്കും, ഗ്യാസ് കണക്ഷൻ നേടുന്നതിനും ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനും ഉൾപ്പെടെ നിരവധി ആവശ്യങ്ങൾക്കാണ് നമ്മൾ പാൻ കാർഡ് ഉപയോഗിക്കുന്നത്. ഒരു പാൻ കാർഡിന്റെ അപേക്ഷ പ്രോസസ്സ് ചെയ്യാൻ 15 ദിവസം വരെ എടുത്തേക്കാം. ഇന്ത്യയുടെ ആദായനികുതി വകുപ്പ് നൽകുന്ന 10 അക്ക ആൽഫാന്യൂമെറിക് തിരിച്ചറിയൽ കാർഡാണ് പെർമനന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ കാർഡ്.
എന്നാൽ ഇന്നത്തെ ഡിജിറ്റൽ യുഗത്ത് ഒരു പാൻ കാർഡ് എടുക്കുന്നത് വളരെ എളുപ്പവും വേഗമേറിയതുമായതിനാൽ, നിമിഷങ്ങൾക്കുള്ളിൽ പാൻ കാർഡ് ലഭിക്കും. പാൻ കാർഡ് അപേക്ഷിക്കാൻ പിന്തുടരേണ്ട കാര്യങ്ങൾ പരിശോധിക്കാം. ആധാർ വഴിയുള്ള ഇ-പാൻ https://www.incometax.gov.in എന്ന ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് പോയി ഹോംപേജിൽ എത്തുമ്പോൾ, ഇൻസ്റ്റന്റ് ഇ-പാൻ വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക. അടുത്തതായി, 'ക്വിക്ക് ലിങ്കുകൾ' വിഭാഗത്തിലേക്ക് കടന്ന്, പുതിയ പാൻ കാർഡിന് അപേക്ഷിക്കാൻ, 'പുതിയ ഇ-പാൻ ഓപ്ഷൻ' ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കിയ ശേഷം നിങ്ങളുടെ ആധാർ കാർഡ് നിങ്ങളുടെ പാൻ കാർഡുമായി ലിങ്ക് ചെയ്യണം.
ഒടിപി വിജയകരമായി സ്ഥിരീകരിച്ച ശേഷം, ആധാറിൽ നിന്നുള്ള നിങ്ങളുടെ വിവരങ്ങൾ മുൻകൂട്ടി പൂരിപ്പിച്ച് പരാമർശിച്ചിരിക്കുന്ന എല്ലാ വിവരങ്ങളും ക്രോസ്-ചെക്ക് ചെയ്ത് സബ്മിറ്റ് നൽകി അപേക്ഷ പരിശോധിച്ച ശേഷമായിരിക്കും നികുതി വകുപ്പ് നിങ്ങളുടെ പാൻ കാർഡ് നൽകും, ഒരു സ്ഥിരീകരണ ഇമെയിലും എസ്എംഎസും ഉപയോഗിച്ച് നിങ്ങളുടെ പാൻ കാർഡ് വിശദാംശങ്ങളും നിങ്ങൾക്ക് ലഭിക്കും. ഇഷ്യൂ ചെയ്തുകഴിഞ്ഞാൽ, ലിങ്കിൽ ക്ലിക്ക് ചെയ്ത് പാൻ കാർഡ് ഡൗൺലോഡ് ചെയ്യാം. ആധാർ കാർഡ് ഫോൺ നമ്പറുമായി ലിങ്ക് ചെയ്തിട്ടുള്ള വ്യക്തികൾക്ക് മാത്രമേ ഈ പ്രക്രിയയിലൂടെ ഇ-പാൻ കാർഡ് ലഭിക്കുകയുള്ളുവെന്ന് പ്രത്യേകം ശ്രദ്ധിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |