ഏഴംകുളം : ഏഴംകുളം കെ.ഐ .പി കനാൽ റോഡ് തകർന്നത് മൂലം യാത്ര ദുരിതം. കുണ്ടിലും കുഴിയിലും ചാടി വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ഏഴംകുളം- കൈപ്പട്ടൂർ റോഡിൽ ഏഴംകുളം പാലത്തിന് സമീപത്തു നിന്ന് ആരംഭിക്കുന്ന റോഡാണിത്. മാസങ്ങൾക്ക് മുമ്പ് നിയന്ത്രണം വിട്ട വാഹനവും യാത്രക്കാരും കനാലിലേക്ക് മറിഞ്ഞിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ നൂറു കണക്കിന് പ്രദേശവാസികൾ പ്രധാനമായും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. റോഡരികിൽ സംരക്ഷണ വേലിയില്ല. .മാലിന്യനിക്ഷേപവും ഇവിടെ വ്യാപകമാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |