ശ്രീകൃഷ്ണപുരം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ ബി.കെ.എം.യു മാർച്ചും ധർണയും നടത്തി. കർഷകത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് തിരുവാഴിയോട് പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റിയംഗം
എം.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ജ്യോതിവാസൻ, മണ്ഡലം കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം കെ.ടി.രാമചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.സെയ്താലി, ശശികുമാർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |