ആലപ്പുഴ: സഹകരണ പെൻഷൻകാരുടെ മസ്റ്ററിംഗ് ബയോമെട്രിക്കിലേക്ക് മാറ്റുന്നതിന് നിശ്ചിത പ്രൊഫോമ പ്രകാര
മുള്ള വിവരങ്ങൾ സ്വീകരിക്കുന്നതിന് ആലപ്പുഴയിൽ 25 ന് കേരള ബാങ്ക് ഹാളിൽ സിറ്റിംഗ് സംഘടിപ്പിക്കും.
പ്രൊഫോമയോടൊപ്പം ആധാറിന്റെ പകർപ്പും ഉൾപ്പെടുത്തി രേഖകൾ
സമർപ്പിക്കണം. പെൻഷൻകാർ സേവനമനുഷ്ഠിച്ചിരുന്ന ബാങ്ക്/ സംഘം രേഖകൾ ശേഖരിക്കുകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ /കേരള ബാങ്ക് മാനേജർ/ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തുകയും ചെയ്യണം. ഈ രേഖകൾ സിറ്റിംഗിൽ നൽകണമെന്ന് പെൻഷൻ ബോർഡ് അഡീഷണൽ രജിസ്ട്രാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |