അടൂർ : ഡി വൈ എഫ് ഐ അടൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഠനോത്സവവും എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾക്ക് ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. മേഖലാ പ്രസിഡന്റ് ജിതിൻ അദ്ധ്യക്ഷനായി. സി പി എം ഏരിയ സെക്രട്ടറി അഡ്വ.എസ്.മനോജ് ഉദ് ഘാടനം ചെയ്തു. ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി മുഹമ്മദ് അനസ്, സി പി എം ലോക്കൽ സെക്രട്ടറി മഹേഷ് കുമാർ, മേഖലാ സെക്രട്ടറി ഹാഷിം മുഹമ്മദ്, നൗഫൽ, വാർഡ് കൗൺസിലർ ബീന ബാബു, റിയാസ് റഫീഖ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |