തിരുവനന്തപുരം: അപകടഭീഷണിയായ മരങ്ങൾ മുറിച്ചുമാറ്റാൻ അടിയന്തര നടപടി വേണമെന്ന് കോൺഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻ (കോൺഫ്ര),കോൺഫ്ര കൺസ്യൂമർ ഫാറം സംയുക്ത യോഗം ആവശ്യപ്പെട്ടു.
ഇതിനായി തദ്ദേശ സ്വയംഭരണ വാർഡ് മെമ്പർമാർ, കൗൺസിലർമാർ എന്നിവർക്ക് സർക്കാർ ആവശ്യമായ ഫണ്ട് നൽകണം. പ്രൊഫ.ഗിവർഗീസ് എഡ്യൂക്കേഷൻ സെന്ററിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് അഡ്വ.എസ്.രഘു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പ്രൊഫ.ഗിവർഗീസ്,ജനറൽ സെക്രട്ടറി എം.ശശിധരൻ നായർ,ജെ.മോഹൻകുമാർ,ഐ.കൃപാകരൻ, സി.വിനയചന്ദ്രൻ,ജോർജ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |