കൊൽക്കത്ത: ബംഗാളിൽ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച നിലച്ചിത റാക്കറ്റ് കേസിലെ പ്രതികളിലൊരാൾ പി പിടിയിൽ. കേസിലെ പ്രതി ശ്വേതാ ഖാന്റെ മകൻ ആര്യൻ ഖാനും സഹായിയുമാണ് പിടിയിലായത്. ഒളിവിലുള്ള ശ്വേതാഖാന് വേണ്ടി പൊലീസ് അന്വേഷണം പുരോഗമിക്കുന്നു. ഇവർ പിടിയിലായതായും റിപ്പോർട്ടുണ്ട്.
ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ മറവിൽ യുവതികളെ ഉപയോഗിച്ച് നീലച്ചിത്ര നിർമ്മാണവും പെൺവാണിഭവും നടത്തിയെന്ന പരാതിയിലാണ് ശ്വേത ഖാൻ, മകൻ ആര്യൻ ഖാൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തത്.
ശ്വേത ഖാനെതിരെ 23കാരി പരാതിയുമായി രംഗത്തെത്തിയതോടെയാണ് നീലച്ചിത്ര റാക്കറ്റിന്റെ വിവരങ്ങൾ പുറത്തായത്. ശ്വേത ഖാനും മകനും ചേർന്ന് നീലച്ചിത്ര നിർമ്മാണവും പെൺവാണിഭവും നടത്തുകയാണെന്നും നീലച്ചിത്രത്തിൽ അഭിനയിക്കാൻ വിസമ്മതിച്ചതിന് തടവിലാക്കി മർദ്ദിച്ചുമെന്നുമായിരുന്നു പരാതിയിൽ പറഞ്ഞിരുന്നത്. വിസമ്മതിച്ചതിനെ തുടർന്ന് കെട്ടിയിട്ട് മർദ്ദിച്ചെന്നും സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ദണ്ഡ് കയറ്റി മാരകമായി പരിക്കേൽപ്പിച്ചുവെന്നും യുവതി ആരോപിച്ചു. പൊലീസ് കേസെടുത്തതിന് പിന്നാലെ കേസിലെ മുഖ്യപ്രതികളായ ശ്വേതാ ഖാനും മകനും ഒളിവിൽ പോയി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആര്യൻ ഖാനെ ബുധനാഴ്ച പിടികൂടിയത്.
സ്വന്തം മകളായ 18കാരിയെയും ശ്വേതാ ഖാൻ സെക്സ് റാക്കറ്റിന് വേണ്ടി ഉപയോഗിച്ചതായും ആരോപണമുണ്ട്. 2012ൽ മകൾ ആത്മഹത്യ ചെയ്തിരുന്നു. ശ്വേതാ ഖാന്റെ സമ്മർദ്ദം താങ്ങാനാകാതെയാണ് മകൾ ജീവനൊടുക്കിയത് എന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |