തൃശൂർ: നാസയുടെ ആക്‌സിയം മിഷൻ 4ൽ കേരള കാർഷിക സർവകലാശാലയുടെ വെള്ളായണി കാർഷിക കോളേജിന്റെ ഗവേഷണ പദ്ധതിയും. യൂറോപ്യൻ സ്‌പേസ് ഏജൻസിയും ഐ.എസ്.ആർ.ഒയും ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് സ്‌പേസ് ആൻഡ് ടെക്‌നോളജിയും കേരള കാർഷിക സർവകലാശാലയും ചേർന്ന് നടത്തുന്ന ഗവേഷണ പരിപാടിയിൽ കേരളത്തിന്റെ തനതായ വിത്തിനങ്ങൾ ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ എത്തിക്കും. ജ്യോതി, ഉമ (നെല്ല്), കനകമണി (കുറ്റിപ്പയർ), തിലകതാര (എള്ള്), സൂര്യ (വഴുതന), വെള്ളായണി വിജയ് (തക്കാളി) എന്നിവയാണ് എത്തിക്കുക. ഇന്ത്യൻ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല ഗവേഷണവുമായി സഹകരിക്കും. ഇന്ത്യയിൽ നിന്നുള്ള ആറ് ഗവേഷണങ്ങളിലൊന്ന് കെ.എ.യുവിന്റെ 'മൈക്രോ ഗ്രാവിറ്റി' ഗവേഷണമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |