കോട്ടയം : സ്വകാര്യഭൂമിയിലെ വൃക്ഷം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ധനസഹായം നൽകുന്ന ട്രീ ബാങ്കിംഗ് പദ്ധതിക്കായി അപേക്ഷിക്കാനുള്ള തീയതി 20 വരെ നീട്ടി. സ്വന്തമായി ഭൂമിയുള്ളവർക്കോ കുറഞ്ഞത് 15 വർഷം ലീസിന് ഭൂമി കൈവശമുള്ളവർക്ക് ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതത് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസിൽ പദ്ധതിക്കായി രജിസ്റ്റർ ചെയ്യാം. സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകൾ നട്ടു വളർത്തുന്ന വ്യക്തികൾക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. 15 വർഷം പൂർത്തിയായശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ സ്വന്തം ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |