സംവിധായകന്‍ എസ്എസ് രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി പാന്‍ ഇന്ത്യന്‍ ലെവലില്‍ വലിയ ഹിറ്റായിരുന്നു. ചിത്രം പുറത്തിറങ്ങിയതോടെ നായകന്‍ പ്രഭാസ്, പ്രധാന വില്ലന്‍ റാണ ദഗുബട്ടി എന്നിവരുടെ ആരാധകരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു. രണ്ട് ഭാഗങ്ങളും സൂപ്പര്‍ഹിറ്റായി മാറി എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. നായകന്‍ പ്രഭാസിനോളം തന്നെ ജനപ്രീതി നേടാന്‍ വില്ലനായ റാണയ്ക്കും കഴിഞ്ഞിരുന്നു. താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്.
തന്റെ വലത് കണ്ണിന് കാഴ്ചയില്ലെന്ന കാര്യം താരം മുമ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. വലത് വശത്തെ കാഴ്ചകളൊന്നും തനിക്ക് കാണാന്‍ കഴിയില്ലെന്നും ഇടത് കണ്ണ് അടച്ച് പിടിച്ചാല്‍ തനിക്ക് ഒന്നും കാണാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും താരം പറഞ്ഞത് ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. പിന്നീട് വൃക്ക മാറ്റിവയ്ക്കലിന് വിധേയനായ കാര്യവും റാണ ദഗുബട്ടി തുറന്ന് പറഞ്ഞിരുന്നു. ഒരിക്കല്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സഹതാരം തന്നോട് പറഞ്ഞ കാര്യമാണ് ചര്‍ച്ചയ്ക്ക് കാരണം.
ആരോഗ്യപ്രശ്നങ്ങളുമായി താനിപ്പോള്‍ പൊരുത്തപ്പെട്ടുകഴിഞ്ഞുവെന്നും ചിലപ്പോഴത് കോമഡിയായി തോന്നിത്തുടങ്ങിയെന്നും റാണ ദഗ്ഗുബാട്ടി ഇപ്പോള്‍ തുറന്നുപറയുന്നു. നെറ്റ്ഫ്ളിക്സ് സീരീസായ 'റാണാ നായിഡു'വിന്റെ രണ്ടാംഭാഗത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച അഭിമുഖത്തിലാണ് റാണ ദഗുബട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ കാഴ്ചയില്ലാത്ത കണ്ണില്‍നിന്ന് വെള്ളം വരുന്നതുകണ്ട് സഹനടന്‍ അര്‍ജുന്‍ രാംപാല്‍ തെറ്റിദ്ധരിച്ച കാര്യമാണ് താരം പങ്കുവച്ചത്.
'ഒരുതവണ ഷൂട്ടിങ്ങിനിടെ, അര്‍ജുന്‍ എന്നെ നോക്കിത്തന്നെ നില്‍ക്കുന്നു. ഞാന്‍ കരയുകയാണോ എന്ന് അര്‍ജുന്‍ എന്നോട് ചോദിച്ചു. കരയുകയല്ല, അത് കണ്ണില്‍നിന്ന് വരുന്ന വെള്ളമാണെന്ന് ഞാന്‍ പറഞ്ഞു. കണ്ണിന് പ്രശ്നമൊന്നുമില്ലെന്ന് പറഞ്ഞിട്ടും അദ്ദേഹം എന്നോട് കരയുകയാണോ എന്ന് ചോദിച്ചുകൊണ്ടിരുന്നു',- റാണ ദഗുബട്ടി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |