ന്യൂഡൽഹി : അപകടത്തിൽ അമ്മയ്‌ക്കും മകൾക്കും എന്തെങ്കിലും സംഭവിച്ചോ ? അവർ എവിടെ ? ഡി.എൻ.എ പരിശോധനയ്‌ക്ക് സാംപിൾ കൊടുത്ത് കാത്തിരിക്കുകയാണ് ബി.ജെ മെഡിക്കൽ കോളേജ് ഹോസ്റ്റൽ ക്യാന്റീൻ ജീവനക്കാരൻ താക്കോർ രവി. അമ്മ ഷർലബൈൻ താക്കോർ ഹോസ്റ്റൽ ക്യാന്റീനിലെ പാചകക്കാരിയാണ്. സംഭവം നടക്കുമ്പോൾ സമീപത്തെ സിവിൽ ഹോസ്റ്റലിൽ ഉച്ചഭക്ഷണ പൊതികൾ വിൽക്കുകയായിരുന്നു രവി. അമ്മ ഉൾപ്പെടെയുള്ള പാചകക്കാർ തയ്യാറാക്കി നൽകിയ ഉച്ചഭക്ഷണം പതിവുപോലെ മെഡിക്കൽ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും വിതരണം ചെയ്യാൻ ഇറങ്ങിയതാണ്. മകൾ രണ്ടുവയസുകാരി ആദ്യയും കളിച്ചിരിയുമായി അവിടെയുണ്ടായിരുന്നു.
അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് വിമാനാപകടത്തിന്റെ വിവരമറിയുന്നത്. ഓടി സ്ഥലത്തെത്തിയപ്പോൾ മെസ് ഹാൾ ഉൾപ്പെടെ കത്തിയമരുന്നതാണ് കണ്ടത്. മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ മാറ്റുന്നു. നെഞ്ചുപൊട്ടി നിലവിളിച്ചു കൊണ്ട് വ്യാഴാഴ്ചയും ഇന്നലെയും മേഖലയാകെ തിരഞ്ഞു. അവർക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ല. ക്യാന്റീനിലെ മറ്റ് പാചകക്കാർക്ക് രക്ഷപ്പെടാൻ സാധിച്ചു. എന്നാൽ അമ്മയും മകളും അവിടെ കുടുങ്ങിയിരിക്കാമെന്ന് കണ്ണീരോടെ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |