തൃശൂർ: മതം ചോദിച്ച് മനുഷ്യരെ കൊന്ന ഭീകരവാദികൾക്കെതിരെ കാശ്മീരിലെയും രാജ്യത്തെയും ജനത ഒന്നിച്ചപ്പോൾ വർഗീയമായി വിഭജിക്കാനാണ് ആർ.എസ്.എസ് ശ്രമിച്ചതെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. പഹൽഗാമിൽ പിതാവ് രാമകൃഷ്ണൻ കൊല്ലപ്പെട്ടെങ്കിലും മുസഫിറിനെയും സമീറിനെയും സഹോദരങ്ങളായി കിട്ടിയെന്ന് പറഞ്ഞതിന് ആരതിക്കെതിരെ സൈബറാക്രമണം നടത്തിയതും സോഫിയ ഖുറേഷിയെ ഭീകരവാദികളുടെ സഹോദരിയെന്ന് മദ്ധ്യപ്രദേശിലെ ബി.ജെ.പി മന്ത്രി വിളിച്ചതും ഇതിന്റെ ഭാഗമാണ്.
കോസ്റ്റ്‌ഫോർഡും പുരോഗമന സംഘടനകളും ചേർന്ന് സംഘടിപ്പിച്ച 27ാം ഇ.എം.എസ് സ്മൃതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുംബയ് ഭീകരാക്രമണമുണ്ടായപ്പോൾ കൃത്യമായ നയതന്ത്ര ഇടപെടലിലൂടെ അന്താരാഷ്ട്ര സമൂഹത്തിന് മുമ്പിൽ പാകിസ്ഥാനെ ഗ്രേ ലിസ്റ്റിൽപ്പെടുത്താൻ കഴിഞ്ഞിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അതിന് കഴിഞ്ഞില്ല. പഹൽഗാം ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കണമെന്ന ആവശ്യം പോലും പ്രധാനമന്ത്രി ചെവികൊണ്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |