വടകര: ഉസ്‌ബെക്കിസ്താനിൽ നടന്ന സെൻട്രൽ ഏഷ്യൻ വോളീബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ദേശീയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു ഉജ്വല പ്രകടനം കാഴ്ചവെച്ച് വെള്ളി മെഡൽ നേടിയ വടകരയുടെ യുവ വോളി താരം എം.സി മുജീബിനെ അനുമോദിച്ചു. ഐ.പി.എം വോളി അക്കാഡമി സംഘടിപ്പിച്ച അനുമോദന ചടങ്ങ് കോഴിക്കോട് റൂറൽ പൊലീസ് സൂപ്രണ്ട് കെ.ഇ.ബൈജു ഉദ്‌ഘാടനം ചെയ്ത് മുജീബിനു പുരസ്‌കാരം സമ്മാനിച്ചു. നരേന്ദ്രൻ കൊടുവട്ടാട്ട് അദ്ധ്യക്ഷത വഹിച്ചു. ടീം മാനേജർ വി.കെ.പ്രതോഷിനെ മുജീബ് ആദരിച്ചു. വി.എം.ഷീജിത്, പ്രീത, മുഹമ്മദ് റിഷാൽ, ശിവഗംഗ,രഞ്ജുമോൻ, പ്രസാദ് പ്രസംഗിച്ചു. ക്രീഡാ വനിതാ ഫിറ്റ്നസിലെ മിനി എസ് നായരുടെ നേതൃത്വത്തിൽ സൂംബ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |