ചിറ്റൂർ: പുരോഗമന കലാസാഹിത്യ സംഘം എലപ്പുള്ളി പഞ്ചായത്ത് കൺവെൻഷൻ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.വി.സുന്ദരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.ഗിരീഷ് റിപ്പോർട്ട് അവതരിപ്പിച്ചു. എ.ചൈതന്യ കൃഷ്ണൻ, സി.ഇ.മുരളി, പ്രിയ കരിങ്കരപ്പുള്ളി, കെ.സെയ്ത് മുസ്തഫ, എൻ.ജയപ്രകാശ് എന്നിവർ സംസാരിച്ചു. വി.അനന്താകുമാർ സ്വാഗതവും കെ.സഹദേവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.സഹദേവൻ(പ്രസിഡന്റ്), വി.അനന്തകുമാർ(സെക്രടറി), എം.ഷീജ(വനിത സാഹിതി പ്രസിഡന്റ്), ബി.ബിജിത(വനിത സാഹിതി സെക്രട്ടറി).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |