ആലപ്പുഴ: സ്ത്രീ ശാക്തീകരണം ഇനിയും മുന്നോട്ട് പോകണമെന്നും സ്ത്രീകൾ ഇനിയും സാമ്പത്തിക സ്വാശ്രയത്തിലേക്ക് എത്തണമെന്നും സംസ്ഥാന വനിതാ കമ്മിഷൻ അംഗം വി.ആർ. മഹിളാമണി പറഞ്ഞു. ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന സംസ്ഥാന വനിതാകമ്മിഷൻ ജില്ലാതല സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അവർ. സിറ്റിംഗിൽ ലഭിച്ച 82 പരാതികളിൽ 24 എണ്ണം തീർപ്പാക്കി. 12 പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടി. രണ്ട് പരാതികൾ ജാഗ്രതാ സമിതി റിപ്പോർട്ടിനായി അയച്ചു. 44 പരാതികൾ അടുത്ത സിറ്റിംഗിൽ പരിഗണിക്കും.അഡ്വ. ജിനു എബ്രഹാം, അഡ്വ. രേഷ്മ ദിലീപ്, കൗൺസലർ അഞ്ജന വിവേക്, വനിത ശിശു വികസന വകുപ്പ് ജെൻഡർ സ്‌പെഷ്യലിസ്റ്റ് ആതിരാ ഗോപി, ആലപ്പുഴ വനിതാ സെല്ലിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |