കരുനാഗപ്പള്ളി: കെ.എസ്.ടി .എ കരുനാഗപ്പള്ളി ഉപജില്ലാ പഠനക്യാമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വൈസ് പ്രസിഡന്റ് റെജി എസ് .തഴവ അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് എൽ.എസ്.ജയകുമാർ , ജില്ലാ നിർവാഹക സമിതി അംഗങ്ങളായ എ.എ.സമദ്, കെ. ശ്രീകുമാരൻ പിള്ള , ജില്ലാ കമ്മിറ്റിയംഗം ആർ.അശ്വതി എന്നിവർ സംസാരിച്ചു . സർഗ്ഗാത്മക സംഘടനാ പ്രവർത്തനവും ഗുണമേന്മാ വിദ്യാഭ്യാസവും എന്ന വിഷയത്തിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.സന്തോഷ് കുമാർ ക്ലാസ് നയിച്ചു. ഉപജില്ലാ സെക്രട്ടറി സ്വാഗതവും ട്രഷറർ ജിഷ്ണു രാജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |