തിരുവനന്തപുരം: കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്നവർക്ക് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ആവശ്യപ്പെട്ടു. തീരദേശ കുടുംബങ്ങൾക്കുള്ള സർക്കാരിന്റെയും നഗരസഭയുടെയും സഹായങ്ങൾ ഇതുവരെയെത്തിയിട്ടില്ല. വീട് നൽകാനുള്ളവർക്ക് പാർപ്പിടം ഒരുക്കുകയും വാടക കുടിശികയുള്ളവർക്ക് അത് ലഭ്യമാക്കുകയും വേണം. ശംഖുംമുഖം കടൽത്തീരം സംരക്ഷിക്കാൻ ശാസ്ത്രീയമായ ഇടപെടലുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |