തിരുവനന്തപുരം: സുഗതകുമാരിയുടെ ജീവചരിത്ര ഗ്രന്ഥം 'സുഗതപർവ്വം' നാളെ വൈകിട്ട് 4ന് പ്രസ് ക്ലബ് പി.സി ഹാളിൽ അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്യും.സുഗതകുമാരിയുടെ ജീവിതമാണ് സുഗതപർവ്വത്തിൽ പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ സി.റഹിം അവതരിപ്പിക്കുന്നത്. മുൻമന്ത്രി എം.കെ.മുനീർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.ആർക്കിടെക്ട് ജി.ശങ്കർ,പ്രൊഫ.അലിയാർ ആർ.രാജഗോപാൽ,എബ്രഹാം മാത്യു പ്രദീപ് പനങ്ങാട് തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |