നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവയുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി മണ്ഡലത്തിലും പരിസരപ്രദേശങ്ങളിലും പി.ഡബ്ല്യു.ഡി (റോഡ്സ്), വാട്ടർ അതോറിറ്റി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകൾ നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി റോഡിൽ കുഴികൾ എടുക്കുന്നത് ജൂൺ 23ന് വോട്ടെണ്ണൽ കഴിയും വരെ താത്ക്കാലികമായി നിറുത്തിവയ്ക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ നിർദ്ദേശം നൽകി.
തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ച പ്രകാരം ബി.എസ്.എൻ.എൽ വഴി ഏർപ്പെടുത്തിയിട്ടുള്ള ഇന്റർനെറ്റ്, ടെലിഫോൺ സൗകര്യങ്ങളിൽ കുഴിയെടുക്കുന്നതു മൂലം സംഭവിച്ചേക്കാനിടയുള്ള കേടുപാടുകൾ ഒഴിവാക്കുന്നതിനാണ് താത്ക്കാലിക വിലക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |