തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജുകളിലും ദന്തൽ കോളേജുകളിലും ഹൗസ് സർജൻസി പൂർത്തിയാക്കിയവരെ നോൺ അക്കാഡമിക് ജൂനിയർ റസിഡന്റുമാരായി (എൻ.എ.ജെ.ആർ) നിയമിക്കാൻ തീരുമാനം. ഇന്നലെ ഹൗസ് സർജൻസി പൂർത്തിയാക്കിയ 2019 ബാച്ചിൽ നിന്നുള്ള 50 ശതമാനം പേരെയാണ് ഇന്നുമുതൽ സെപ്തംബർ 15വരെ എൻ.എ.ജെ.ആറായി നിയമിക്കുന്നത്. ഇവർക്ക് 45,000രൂപ പ്രതിമാസ വേതനവും നൽകും.
2020 ബാച്ചിന്റെ ഹൗസ് സർജൻസി ഇന്ന്മുതൽ ആരംഭിക്കേണ്ടതാണ്. എന്നാൽ കൊവിഡ്മൂലം 2020ലെ പ്രവേശനത്തിലുണ്ടായ കാലതാമസവും ദേശീയ മെഡിക്കൽ കമ്മിഷന്റെ പുതിയ മാനദണ്ഡ പ്രകാരം സർവകലാശാല കരിക്കുലത്തിൽ വരുത്തിയ മാറ്റങ്ങളും കാരണം ഈ ബാച്ചിന് സെപ്തംബർ 15ന് മാത്രമേ ഹൗസ്‌സർജൻസി ആരംഭിക്കാനാകൂ. ഈ സാഹചര്യത്തിലാണ് നിലവിൽ ഹൗസ് സർജൻസി കഴിഞ്ഞവരിൽനിന്നുതന്നെ നിയമനം നടത്തുന്നത്.
ഹൗസ് സർജൻമാരിൽ നിന്ന് 50 ശതമാനംപേരെ നിയമിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒഴിവുള്ള തസ്തികകളിൽ പുറത്തുനിന്ന് താത്കാലിക നിയമനം നടത്തും. ഇവർക്കും 45000 രൂപയായിരിക്കും വേതനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |