തിരുവനന്തപുരം: വ്യവസായ സംരംഭകർക്ക് ഫയർ ആൻഡ് റെസ്‌ക്യൂ എൻ.ഒ.സി ഉൾപ്പെടെയുള്ള അനുമതികൾ വേഗത്തിലാക്കി കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ(കെ.എസ്.ഐ.ഡി.സി). ഈസ് ഒഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി ഒന്നിലധികം ഓഫീസുകൾ സന്ദർശിക്കുന്നതിന് പകരം കെസ്വിഫ്റ്റ് പോർട്ടലിലൂടെ (https://kswift.kerala.gov.in/index/) ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിന്റെ നിരാക്ഷേപ പത്രത്തിനായുള്ള അപേക്ഷ സമർപ്പിക്കാം.
സർട്ടിഫിക്കേഷൻ പ്രക്രിയ എളുപ്പത്തിലും വേഗത്തിലും സുതാര്യവും ആക്കുന്നതിനായാണ് സർക്കാർ കെസ്വിഫ്റ്റ് (കേരള സിംഗിൾ വിൻഡോ ഇന്റർഫേസ് ഫോർ ഫാസ്റ്റ് ആൻഡ് ട്രാൻസ്പരന്റ് ക്ലിയറൻസ്) സംവിധാനം ആരംഭിച്ചിട്ടുള്ളത്.
തീപിടിത്ത സാദ്ധ്യതയുള്ള വസ്തുക്കളുടെ നിർമ്മാണം, സംഭരണം, കൈകാര്യം ചെയ്യൽ എന്നിവ ഉൾപ്പെട്ടിട്ടുള്ള വ്യവസായങ്ങൾക്ക് ഫയർ ആൻഡ് റെസ്‌ക്യൂ നിരാക്ഷേപപത്രം നിർബന്ധമാണ്.
കെസ്വിഫ്റ്റ് 22 വകുപ്പുകളുടെയും ഏജൻസികളുടെയും സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. എല്ലാ അപേക്ഷകളും ഏകീകൃത പൊതു അപേക്ഷാ ഫോം (കോമൺ ആപ്ലിക്കേഷൻ ഫോം) വഴി സമർപ്പിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |