പുല്ലാട് : വിമാന അപകടത്തിൽ മരിച്ച രഞ്ജിത ജി നായരുടെ ഭവനത്തിലെത്തി മാർത്തോമ്മാ സഭയുടെ സഫ്രഗൻ മെത്രപ്പോലീത്ത ഡോ ജോസഫ് മാർ ബർന്നബാസ്, അടൂർ ഭദ്രാസനധിപൻ മാത്യുസ് മാർ സെറാഫിം എപിസ്‌കോപ്പ എന്നിവർ പ്രാർത്ഥനകൾ അർപ്പിച്ചു. സഭാ അൽമായ ട്രസ്റ്റി അൻസിൽ കോമാട്ട്, റവ ദാനിയേൽ വർഗീസ്, സഭ കൗൺസിൽ അംഗം തോമസ് കോശി, മാർത്തോമ്മാ യുവജനസഖ്യം ജനറൽ സെക്രട്ടറി റവ.ബിനോയ് ഡാനിയേൽ, എന്നിവർക്കൊപ്പമാണ് സഫ്രഗൻ മെത്രപ്പോലീത്താ എത്തിയത്. രഞ്ജിതയുടെ കുടുംബത്തിന് എല്ലാ സഹായവും പിന്തുണയും നൽകാൻ മാർത്തോമ്മാ സഭ ഒരുക്കമാണെന്നും ജോസഫ് മാർ ബർന്നബാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |