ഏഴംകുളം : പ്ലാന്റേഷൻ മുക്ക് - തേപ്പുപാറ - കൂടൽ റോഡിലെ ബലക്ഷയത്തിലായ പാലത്തിലൂടെ ഭാരവാഹനങ്ങൾ ചീറിപ്പായുന്നത് അപകടഭീഷണി ഉയർത്തുന്നു.
50 വർഷത്തിലേറെ പഴക്കമുള്ള പാലത്തിന്റെ കോൺക്രീറ്റ് പാളികൾ പലയിടത്തും അടർന്ന് കമ്പി തെളിഞ്ഞനിലയിലാണ്. കൈവരികളാകട്ടെ ദ്രവിച്ചു നിലയിലും. അപ്പ്രോച്ച് റോഡ് തകർന്ന പാലത്തിൽ നിറയെ കുണ്ടും കുഴിയുമാണ്. ഇവിടെ ഇരുചക്രവാഹനങ്ങൾ മറിഞ്ഞു അപകടങ്ങളും സംഭവിക്കാറുണ്ട്. 3000 ടണ്ണിന് മുകളിൽ ഭാരമുള്ള ടോറസ് ലോറികൾ ഇതുവഴി കടന്നുപോകുമ്പോൾ പാലത്തിന് വലിയതോതിൽ കുലുക്കവും ശബ്ദവും കേൾക്കാമെന്ന് പ്രദേശവാസികൾ പരാതി പറഞ്ഞു. അടൂർ എം.എൽ.എ ചിറ്റയം ഗോപകുമാർ കഴിഞ്ഞദിവസം പാലം സന്ദർശിക്കുകയും പ്രദേശവാസികളുടെ ആശങ്കകൾ കേൾക്കുകയും ചെയ്തിരുന്നു. റോഡ് നവീകരണത്തിന്റെ ഭാഗമായി പാലം പുനർനിർമ്മിക്കുമെന്ന് പ്രചരണം ഉണ്ടായിരുന്നെങ്കിലും അതുംനടന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |