പെരിങ്ങോട്ടുകര: പൂജയുടെ മറവിൽ ബംഗളൂരു സ്വദേശിയായ യുവതിയെ പീഡിപ്പിച്ച ക്ഷേത്രം ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങോട്ടുകര ദേവസ്ഥാനത്തെ ജീവനക്കാരനായ ടി.എ.അരുണാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെ മുഖ്യ പൂജാരി ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ബംഗളൂരു ബെല്ലന്ദൂർ പൊലീസാണ് തൃശൂരിൽ നിന്നും അരുണിനെ പിടികൂടിയത്. പൂജയ്ക്കായി ക്ഷേത്രത്തിലെത്തിയ വീട്ടമ്മയോട് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. അരുൺ പരാതിക്കാരിയെ വീഡിയോ കാൾ ചെയ്തു. ഇത് അറ്റൻഡ് ചെയ്ത വീട്ടമ്മയുടെ ചിത്രം പകർത്തി. പിന്നീട് യുവതിയെ വിളിച്ചുവരുത്തിയശേഷം പീഡിപ്പിച്ചെന്നാണ് ആരോപണം. പ്രതി അയച്ച മോശം സന്ദേശങ്ങളുടെ സ്‌ക്രീൻ ഷോട്ടുകൾ യുവതി ബംഗളൂരു പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |