മലപ്പുറം: ജൂൺ 26ന് ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഗാന്ധി ദർശൻ സമിതി, എക്‌സൈസ് വകുപ്പ്, നെഹ്റു യുവ കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പുതുപ്പറമ്പ് ഹയർ സെക്കൻഡറി സ്‌കൂളിൽ വിവിധ പരിപാടികൾ നടത്തും. വിളംബര റാലി, ലഹരി വിരുദ്ധ ക്ലാസ്സ്, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പ്രധാനാദ്ധ്യാപിക കെ.ബി. മിനി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി.കെ. നാരായണൻ , ചെയർമാൻ കെ.കെ. ഷൗക്കത്തലി,പി.ടി.എ പ്രസിഡന്റ് നാസർ പറമ്പൻ, കൺവീനർ വി.പി. നീന എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |