കൊച്ചി: സി.എം.ആർ.എൽ - എക്‌സാലോജിക് ഇടപാടിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാദ്ധ്യമപ്രവർത്തകൻ എം.ആർ. അജയൻ നൽകിയ ഹർജി ഹൈക്കോടതി ജൂലായ് 2ന് പരിഗണിക്കാൻ മാറ്റി. കർണാടകയിലെ കമ്പനി രജിസ്ട്രാർക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്നത് പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ എന്നിവർ സത്യവാങ്മൂലവും ഹർജിക്കാരൻ എതിർ സത്യവാങ്മൂലവും ഫയൽ ചെയ്തിരുന്നു. ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും സി.എം.ആർ.എൽ പ്രതിഫലം നൽകിയെന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |