തൃശൂർ: ആഹാരങ്ങളിലും ഔഷധങ്ങളിലും ഒഴിവാക്കാനാവാത്തതായ മഞ്ഞളും മൂല്യവർദ്ധിത ഉത്പന്നങ്ങളും ഗുണമേന്മയോടെ ലഭ്യമാക്കുന്നതിനായി അന്തർദേശീയ പരിസ്ഥിതി സംഘടനയായ ഓയിസ്‌ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന മഞ്ഞൾ മിഷൻ 2025 പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുത്ത വിദ്യാലയങ്ങളിൽ മഞ്ഞൾ കൃഷി തുടങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം കണിമംഗലം എസ്.എൻ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ 18ന് രാവിലെ 9.30ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ നിർവഹിക്കും. ഓയിസ്‌ക ഇന്റർനാഷണൽ പ്രസിഡന്റും ഔഷധി പഞ്ചകർമ്മ ആശുപത്രി സൂപ്രണ്ടുമായ ഡോ. കെ.എസ്.രജിതൻ അദ്ധ്യക്ഷനാകും. സ്‌കൂൾ പ്രിൻസിപ്പൽ കെ.ആർ.രാജി, ഓയിസ്‌ക ഇന്റർനാഷണൽ സെക്രട്ടറി ഡോ. ടി.എൽ.സോണി എന്നിവർ പദ്ധതിയെക്കുറിച്ച് വിശദീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |