ചായക്കച്ചവടക്കാരനായ ഡോളി ചായ്‌വാല (സുനിൽ പാട്ടീൽ) സോഷ്യൽ മീഡിയയിൽ വൈറലൽ താരമാണ്. വെറും ഏഴ് രൂപയും ഒരു കെറ്റിലുമായി ജോലി ആരംഭിച്ച ഡോളി ഇന്ന് ഉദ്ഘാടനങ്ങളിലും മറ്റും അതിഥിയായി പോകാൻ ലക്ഷങ്ങളാണ് ഈടാക്കുന്നത്. കേരളത്തിലടക്കം ഒരു പരിപാടിയിൽ അതിഥിയായി സുനിൽ എത്തിയിരുന്നു.
1998ൽ നാഗ്‌പൂരിലെ ഒരു ജനിച്ച ഡോളി, കുട്ടിക്കാലം മുതലേ തന്റെ കുടുംബത്തെ ചായ വിൽപനയിൽ സഹായിച്ചിരുന്നു. വിദ്യാഭ്യാസമില്ലെങ്കിലും തന്റെ ജോലിയിൽ ശോഭിക്കാൻ യുവാവിനായി. കൂടാതെ യുവാവിന്റെ പുഞ്ചിരിയും ചായ അടിക്കുന്ന രീതിയുമൊക്കെ വഴിയാത്രക്കാരെ ആകർഷിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവയ്ക്കാൻ തുടങ്ങിയതോടെ മറ്റ് നാടുകളിൽ നിന്ന് പോലും ആളുകൾ തേടിയെത്താൻ തുടങ്ങി.
ഇന്ന് ഡോളിക്ക് ഇൻസ്റ്റാഗ്രാമിൽ നാല് ദശലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. 'ഡോളി കി തപ്രി നാഗ്പൂർ' എന്ന യൂട്യൂബ് ചാനലിൽ രണ്ട് ദശലക്ഷത്തിലധികം സബ്സ്‌ക്രൈബർമാരുമുണ്ട്. ചായ വിൽപന ഇപ്പോഴും തുടരുന്നു. പ്രതിദിനം 350 മുതൽ 500 വരെ കപ്പ് ചായ വിൽക്കുന്നു.
ബ്രാൻഡ് പ്രമോഷൻ, ഡിജിറ്റൽ പരസ്യ വരുമാനം അങ്ങനെ വരുമാനമാർഗങ്ങൾ പലതാണ്. ഒരു പരിപാടിയിൽ പങ്കെടുക്കാൻ കുറച്ചുനാൾ മുമ്പ് വരെ അഞ്ച് ലക്ഷമായിരുന്നു ഈടാക്കിയിരുന്നത്. ഇപ്പോൾ പത്ത് ലക്ഷം രൂപയിലധികമാണ് ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
2024 ഫെബ്രുവരിയിൽ, മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ഗേറ്റ്സിനൊപ്പം ഒരു വീഡിയോയിൽ പ്രത്യക്ഷപ്പെട്ടതിന് ശേഷം ഡോളിയുടെ പ്രശസ്തി അന്താരാഷ്ട്രതലത്തിൽ കുതിച്ചുയർന്നു. ബിൽ ഗേറ്റ്സ് ചായ്‌വാലെയുടെ കഴിവിനെയും പ്രശംസിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |