കോട്ടയം : 'ജീവനാണ് വലുത്, ലഹരി വേണ്ടേ വേണ്ട' ക്യാമ്പയിനുമായി ജില്ലാ നാർകോ കോ-ഓർഡിനേഷൻ സെന്റർ.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ നാർക്കോട്ടിക് / സൈക്കോട്രോപ്പിക് മരുന്നുകൾ വില്പന നടത്തില്ലെന്ന പോസ്റ്റർ മുഴുവൻ മെഡിക്കൽ ഷോപ്പുകളിലും പരസ്യപ്പെടുത്തും. ജില്ലാതല ഉദ്ഘാടനം കളക്ടർ ജോൺ വി. സാമുവൽ നിർവഹിച്ചു. കോട്ടയം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ കൊല്ലം അസിസ്റ്റന്റ് ഡ്രഗ്‌സ് കൺട്രോളർ ഡോ. അജു ജോസഫ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജിഷ ജോൺസൺ എബ്രഹാം, റോഷിൻ സേവ്യർ, താരാ എസ്. പിള്ള, ഡോ. ജമീല ഹെലൻ ജേക്കബ്, ഡോ. ബബിത കെ. വാഴയിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |