ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രം പള്ളിച്ചട്ടമ്പി ജൂൺ 23ന് തൊടുപുഴയ്ക്കടുത്ത് കാഞ്ഞാറിൽ ചിത്രീകരണം ആരംഭിക്കും. കാഞ്ഞാറിൽ പള്ളിച്ചട്ടമ്പിക്കുവേണ്ടി ഒരുക്കുന്ന പള്ളിയുടെ സെറ്റുവർക്കുകൾ പൂർത്തിയാകുന്നു.
പീരിഡ് സ്വഭാവമുള്ള പള്ളിച്ചട്ടമ്പിയിൽ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നരിവേട്ടയുടെ വിജയത്തിനുശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ചിത്രം കൂടിയാണ്. ദാദാ സാഹിബ്, ശിക്കാർ, കനൽ, നടൻ, ഒരുത്തീ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് രചന നിർവഹിച്ച എസ്. സുരേഷ്‌ബാബു ആണ് തിരക്കഥ. ദിവാകർ മണി ഛായാഗ്രഹണം നിർവഹിക്കുന്നു. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർ ചേർന്നാണ് നിർമ്മാണം. ജേക്സ് ബിജോയിയുടേതാണ് സംഗീതം. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവഹിക്കുന്നു. ദിലീഷ് നാഥ് കലാസംവിധാനവും മഞ്ജു രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. എൽസൺ എൽദോസ് ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ, ലൈൻ പ്രൊഡ്യൂസർ അലക്സ് ഇ. കുര്യൻ, പ്രൊഡക്‌ഷൻ കൺട്രോളർ രാജേഷ് മേനോൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |