കൊച്ചി: ഗതാഗത നിയന്ത്രണം,മൃഗസംരക്ഷണം,ആരോഗ്യം തുടങ്ങി 25ലേറെ സർക്കാർ സേവന മേഖലകളിൽ നിർമ്മിതബുദ്ധി(എ.ഐ)യുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്താനൊരുങ്ങി സംസ്ഥാനം.
കേരള സ്റ്റാർട്ടപ്പ് മിഷനുകളുടെ നേതൃത്വത്തിൽ ഐ.ടി സ്റ്റാർട്ടപ്പുകളുമായി ചർച്ചകൾ പുരോഗമിക്കുന്നു.
എ.ഐ ഉപയോഗിച്ച് സർക്കാർ സേവനങ്ങൾ അതിവേഗം ജനങ്ങളിലെത്തിക്കുകയാണ് ലക്ഷ്യം. ചർച്ചകൾ അന്തിമ ഘട്ടത്തിലെത്തിയെന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ വൃത്തങ്ങൾ പറഞ്ഞു. ഏത് സംവിധാനത്തിൽ എ.ഐ സജ്ജമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നതുൾപ്പെടെ സ്റ്റാർട്ടപ്പുകൾ നൽകുന്ന നിർദ്ദേശങ്ങൾ വിദഗ്ദ്ധ സമിതി പരിശോധിക്കും. തിരഞ്ഞെടുക്കുന്ന സ്റ്റാർട്ടപ്പുമായി ചേർന്നാകും എ.ഐ ഉൾപ്പെടുത്താനുള്ള പ്രക്രിയയിലേക്ക് കടക്കുക.
പൊലീസും കൈറ്റും നടപടി തുടങ്ങി
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) കന്നുകാലികളിലെ രോഗങ്ങൾ കണ്ടെത്തുന്നതിനും വ്യാപനം തടയുന്നതിനും എ.ഐയുടെ സാദ്ധ്യതാപഠനം ആരംഭിച്ചു. ആരാധനാലയങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ എ.ഐ ഉപയോഗിക്കാനുള്ള പ്രാഥമിക നടപടികൾ പൊലീസും ആരംഭിച്ചു.
എ.ഐ സാദ്ധ്യതയുള്ള സേവനങ്ങൾ
കീടസാന്നിദ്ധ്യവും രോഗങ്ങളും മുൻകൂട്ടി അറിയാൻ നിരീക്ഷണം
കൃഷിക്ക് അനുയോജ്യമായ സാഹചര്യം വിലയിരുത്തൽ
പാൽ ഉത്പാദനം/ ബ്രീഡ് തിരഞ്ഞെടുക്കൽ
വ്യവസായ മേഖലകളിലെ സുരക്ഷ
ബഡ്‌ജറ്റ് തയാറാക്കുന്നതിനുള്ള ഡേറ്റാ അനാലിസിസ്
അവശ്യ വസ്തുക്കളുടെ വിലനിയന്ത്രണം
വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് കുറയ്ക്കൽ
വ്യവസായ സൗഹൃദസ്ഥലങ്ങൾ കണ്ടെത്തുക
സാംക്രമിക രോഗങ്ങളുടെ കണ്ടെത്തൽ
മരുന്ന് വിതരണ ശൃംഖലയുടെ മാനേജ്‌മെന്റ്
ജനങ്ങളുടെ പരാതികൾ പരിശോധിക്കൽ
രജിസ്‌ട്രേഷനും റവന്യൂ ഒപ്റ്റിമൈസേഷനും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |