തിരുവനന്തപുരം: നിലമ്പൂരിൽ ഇസ്ലാമോഫോബിയ ഉണ്ടാക്കാനാണ് സി.പി.എം ശ്രമമെന്നും അവിടത്തെ സി.പി.എം -ബി.ജെ.പി ബാന്ധവത്തിൽ തങ്ങൾക്ക് ഭയമില്ലെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് എം.വി.ഗോവിന്ദൻ നടത്തിയ പ്രസ്താവന ആർ.എസ്.എസ് -സി.പി.എം കൂട്ടുകെട്ടിനെ ഓർമ്മിപ്പിക്കുന്നതാണ്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും സഹായത്തിനു വേണ്ടിയുള്ള പ്രണയാർദ്രമായ ഓർമ്മപ്പെടുത്തലാണ് ഗോവിന്ദൻ നടത്തിയത്.
അനവസരത്തിലുള്ളതാണെന്ന് തോന്നുമെങ്കിലും ബുദ്ധിപൂർവമായി സി.പി.എം അവരുടെ സംസ്ഥാന സെക്രട്ടറിയെക്കൊണ്ട് നടത്തിച്ച പ്രസ്താവനയാണ്. പിന്നീട് മലക്കം മറിയാൻ നടത്തുന്ന ശ്രമത്തിനിടയിൽ ഗോവിന്ദനും നിലമ്പൂരിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും പറഞ്ഞത്, അത് ശരിയാണെന്നും അടിയന്തരാവസ്ഥ കാലത്തുമാത്രം ഉണ്ടായിട്ടുള്ള കൂട്ടുകെട്ടാണെന്നുമാണ്.
1967ൽ സി.പി.എമ്മിന് ജനസംഘവുമായി കൂട്ടുകെട്ടുണ്ടായിരുന്നു. 1975ലെ കൂട്ടുകെട്ടിൽ പ്രതിഷേധിച്ചാണ് സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന സുന്ദരയ്യ രാജിവച്ചത്. രാജ്ഭവനിൽ ആർ.എസ്.എസ് നേതാവിനെ കൊണ്ടുവന്ന് മുൻപ്രധാനമന്ത്രിമാർക്കെതിരെ പ്രസംഗിപ്പിച്ചതിൽ മുഖ്യമന്ത്രിക്ക് ഒരു പരാതിയുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |