തുറവൂർ : വിടുതലൈ ചിരുത്തൈകൾ കക്ഷി (വി.സി.കെ) അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ അയ്യങ്കാളിയുടെ 84-ാം ചരമവാർഷിക ദിനം ആചരിച്ചു. കുത്തിയതോട് അയ്യങ്കാളി വായനശാലയിൽ നടന്ന അനുസ്മരണയോഗം ജില്ലാ സെക്രട്ടറി കെ.ടി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.രജീവൻ അദ്ധ്യക്ഷനായി. ബാലൻ അരൂർ, എം.ഉദയകുമാർ, ഷാനി എം.ചന്ദ്രൻ, വി.സജീവൻ ,പി.പി.അനില, പി.പി.കമൽദാസ് , ആർ.സുരേഷ്, എം.ബാബു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |