തിരുവനന്തപുരം : യു.എസ്.ടി ട്രിവാൻഡ്രം മാരത്തൺ ഒക്ടോബർ 12ന് നടക്കും.യു.എസ്.ടി, എൻ.ഇ.ബി സ്പോർട്സുമായി സഹകരിച്ചാണ് മാരത്തണിന്റെ രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കാമ്പസിൽ നിന്ന് മാരത്തൺ ആരംഭിക്കും.മാരത്തണിന്റെ ഭാഗമാകാൻ താത്പര്യമുള്ളവർക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം.രജിസ്റ്റർ ചെയ്യേണ്ട ലിങ്ക് bit.ly/3ZnARUv. പ്രധാന ഓട്ടങ്ങൾക്ക് റണ്ണർമാർ സജ്ജരാകുന്നതിനായി മൂന്ന് പരിശീലന ഓട്ടങ്ങൾ സംഘടിപ്പിക്കും.22ന് യു.എസ്.ടി ക്യാമ്പസിൽ ആദ്യ പരിശീലന ഓട്ടം നടക്കും.പങ്കെടുക്കുന്നവർക്ക് ടി-ഷർട്ടുകൾ,റൂട്ട് സപ്പോർട്ട്, പ്രഭാത ഭക്ഷണം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |